accident

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്‌സ് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. 26 യാത്രക്കാർക്ക് പരിക്കേറ്റു. ഡ്രൈവർ നെയ്യാറ്റിൻകര തിരുപുറം മണ്ണക്കല്ല് ബഥനിതോപ്പിൽ എസ്. അരുൺ സുകുമാറാണ് (37) മരിച്ചത്.

ഞായറാഴ്ച രാത്രി 12ന് തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേക്ക് പോയ ബസ് പുലർച്ചെ 4.15ന് വൈറ്റിലയ്

ക്കും പാലാരിവട്ടത്തിനുമിടയ്ക്ക് നാലുവരിപ്പാതയുടെ വശത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ടക്ടർ സുരേഷ് രാജ് ഉൾപ്പെടെ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. 16പേരെ പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിലും അഞ്ച് പേരെ ജനറൽ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

പൊലീസും ഫയർ ഫോഴ്‌സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മരം കടപുഴകി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു.

ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി. 2016 മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവറാണ്. ഭാര്യ: ലീന, മക്കൾ: ലബിയ, ലിയോൺ.

വി​ശ്ര​മ​ത്തി​നാ​യി​ ​ഇ​ന്നു മു​ത​ൽ​ ​ക്രൂ​ ​ചെ​യ്ഞ്ച്

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​റ്റി​ല​ ​അ​പ​ക​ടം​ ​ന​ട​ന്ന് ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം,​ ​ദീ​ർ​ഘ​ദൂ​ര​ ​ബ​സു​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​വി​ശ്ര​മം​ ​അ​നു​വ​ദി​ക്കു​ന്ന​ ​ക്രൂ​ ​ചെ​യ്ഞ്ച് ​സം​വി​ധാ​ന​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​ഡ്യൂ​ട്ടി​ ​എ​ട്ടു​മ​ണി​ക്കൂ​ർ​ ​പി​ന്നി​ടു​മ്പോ​ൾ​ ​ഡ്രൈ​വ​ർ​ക്കും​ ​ക​ണ്ട​ക്ട​ർ​ക്കും​ ​അ​ടു​ത്ത​ ​ഡി​പ്പോ​യി​ൽ​ ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​വി​ശ്ര​മി​ക്കാം.​ ​പു​തി​യ​ ​ജീ​വ​ന​ക്കാ​ർ​ ​ഡ്യൂ​ട്ടി​യി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​ക്ര​മീ​ക​ര​ണം​ ​ഇ​ന്ന് ​നി​ല​വി​ൽ​ ​വ​രും.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​വൈ​കി​ട്ടു​ള്ള​ ​മൂ​ന്ന് ​ബം​ഗ​ളൂ​രു​ ​ബ​സു​ക​ൾ,​ ​മം​ഗ​ലാ​പു​രം​ ​ബ​സ്,​ ​പ​ത്ത​നം​തി​ട്ട​-​ ​ബം​ഗ​ളൂ​രു,​ ​കോ​ട്ട​യം​-​ ​ബം​ഗ​ളൂ​രു​ ​ബ​സു​ക​ളി​ലാ​ണ് ​ക്രൂ​ ​ചെ​യ്ഞ്ച്.​ ​എ​റ​ണാ​കു​ളം,​ ​പാ​ല​ക്കാ​ട്,​ ​തൃ​ശ്ശൂ​ർ,​ ​ബ​ത്തേ​രി​ ​ഡി​പ്പോ​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വി​ശ്ര​മ​ത്തി​ന് ​എ.​സി​ ​സ്ലീ​പ്പ​ർ​ ​ബ​സ് ​സൗ​ക​ര്യ​വും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഡ്രൈ​വ​ർ​ ​കം​ ​ക​ണ്ട​ക്ട​ർ​ ​ഡ്യൂ​ട്ടി​ക്ക് ​നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് ​കോ​ട​തി​ ​വി​ധി​യു​ള്ള​തി​നാ​ൽ​ ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​മാ​ത്രം​ ​നി​യോ​ഗി​ക്കും.​ ​ക​ണ്ട​ക്ട​ർ​ ​ലൈ​സ​ൻ​സ് ​ഉ​ള്ള​ 70​ ​ഡ്രൈ​വ​ർ​മാ​രെ​ ​ഇ​ങ്ങ​നെ​ ​ഡ്യൂ​ട്ടി​ക്കി​ടാ​നാ​ണ് ​തീ​രു​മാ​നം.