ആലുവ: എൻ.ഡി.എ കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരെഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആന്റണി ജോസഫ്, ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥി പി. ദേവരാജൻ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി പി.സി. ബാബു, ബി.ജെ.പി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.