കൊച്ചി: സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ സവർണ സംവരണനിയമവും പുതുക്കിയ സംവരണ റൊട്ടേഷൻ ചാർട്ടും റദ്ദാക്കുണമെന്നാവശ്യപ്പെട്ട് ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് മുന്നോടിയായി സൂചനാ സത്യാഗ്രഹം നടത്തും.
രാവിലെ 10 മുതൽ 5 വരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന സൂചനാസത്യാഗ്രഹം സംവരണ സമുദായ മുന്നണി സംസ്ഥാന സെക്രട്ടറി എൻ.കെ. അലി ഉദ്ഘാടനം ചെയ്യും. സി.എസ്. മുരളി അദ്ധ്യക്ഷത വഹിക്കും. എം. ഗീതാനന്ദൻ, പി.കെ. ശശി,കെ.ഐ. ഹരി, കെ.കെ. ജയന്തൻ, വി.സി. ജെന്നി, തുഷാർ നിർമൽ സാരഥി തുടങ്ങിയവർ പങ്കെടുക്കും.