കൊച്ചി: ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ പൂണമായും വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ച നടത്തുന്നതിന് കേന്ദ്ര സർക്കാർ തയാറാവണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
രാജ്യത്തെ കർഷകരെ സഹായിക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനുമുള്ള ചുമതല കേന്ദ്ര സർക്കാരിനാണന്നും ബാദ്ധ്യത നിറവേറ്റാൻ കേന്ദ്ര സർക്കാർ നടപടി കൈക്കൊള്ളണമെന്നും കത്തിൽ പറയുന്നു