krishna-das-sambhu-dev

തിരുവനന്തപുരം:നഗരത്തിൽ മയക്കു ഗുളികകളും കഞ്ചാവും വിൽക്കുന്ന രണ്ടുപേർ പിടിയിലായി. കുമാരപുരം ബർമ്മറോഡിൽ ആവണത്ത് വിളാകം വീട്ടിൽ കൃഷ്ണദാസ് (29),പാൽക്കുളങ്ങരതേങ്ങപ്പുര ലെയിൻ ലക്ഷ്മി വിളാകം ശിവകൃപ വീട്ടിൽ ശംഭുദേവ് (27) എന്നിവരെയാണ് മെഡിക്കൽകോളേജ്‌ പൊലീസ് ആക്കുളം നാറ്റ്പാക്കിനു സമീപത്തു നിന്നു പിടികൂടിയത്. ഇവരിൽ നിന്നു 70 നൈട്രാസെപ്പാം ഗുളികകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ആശുപത്രികളിൽ നിന്നും ഒ.പി ടിക്കറ്റെടുത്ത് അതിൽ മാനസിക വിഭ്രാന്തിയുള്ളരോഗികൾക്ക് നൽകുന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രാസെപ്പാം തുടങ്ങിയ ഗുളികകളുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങിയാണ് ഇവർ വില്പന നടത്തുന്നത്. കോളേജ് വിദ്യാർത്ഥികളും,യുവാക്കളും,അന്യ സംസ്ഥാന തൊഴിലാളികളുമാണ് ഉപഭോക്താക്കൾ.വാട്സ് ആപ്പിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മയക്കു ഗുളികകളും കഞ്ചാവും സ്ഥലത്ത് എത്തിച്ച് നൽകുന്നതാണ് രീതി.മെഡിക്കൽകോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്. ഐ.മാരായ പ്രശാന്ത്, രാമചന്ദ്രൻ എ.എസ്‌.ഐ സാബു,സി.പി.ഒമാരായ,മനു, ശ്രീനിവാസൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.