ദുബായ് : ഈ സീസണോടെ താൻ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന് ചെന്നൈ സൂപ്പർകിംഗ്സിന്റെ ആസ്ട്രേലിയൻ ആൾറൗണ്ടർ ഷേൻ വാട്സൺ സഹതാരങ്ങളെ അറിയിച്ചു. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വാട്സൺ വിരമിച്ചിരുന്നു.തുടർന്ന് ഐ.പി.എല്ലിലാണ് പ്രധാനമായും കളിച്ചിരുന്നത്.2018 സീസൺ ഫൈനലിൽ സെഞ്ച്വറിയടിച്ച് ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.ഈ സീസണിൽ 11 മത്സരങ്ങളിൽ രണ്ട് അർദ്ധസെഞ്ച്വറിയടക്കം 299 റൺസ് നേടി.