കാസർകോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ബായിക്കട്ടെ കളായി കോളചേപ്പ വീട്ടിൽ ഹുസൈൻ (26) അറസ്റ്റിൽ. ബേക്കൂർ കുബനൂർ എന്ന സ്ഥലത്തു വെച്ച് വാട്ടർ അതോറിറ്റി ജീവനക്കാരെ ആക്രമിച്ചു കാർ തകർത്ത കേസ്, ബെല്ലൂരിൽ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച കേസ് എന്നിവ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പ്രമോദ്, എസ്.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.