d

തിരുവനന്തപുരം : ആസ്‌ട്രേലിയയിലേക്ക് മകന് വിസ തരപ്പെടുത്തി വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്‌തു നൽകാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികൾ ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശ്രീകണ്ഠേശ്വരം സ്വദേശിയും റിട്ട. ജില്ലാ ലേബർ ഓഫീസറുമായ എസ്.സുധീഷാണ് ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഭാര്യാ സഹോദരന്റെ സുഹൃത്തും അയാളുടെ ഭാര്യയും ചേർന്നാണ് രണ്ടു ഘട്ടമായി 25 ലക്ഷം രൂപ തട്ടിയെടുത്തത്. വിസ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.