chitrasenan

തിരുവനന്തപുരം: ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. ശ്രീകാര്യം ഗാന്ധിപുരം ഗണപതി കോവിലിനു സമീപം കാവുവിള വീട്ടിൽ ബിനു എന്ന ചിത്രസേനനെയാണ് (41) ശ്രീകാര്യം പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 31ന് പുലർച്ചെ 6നാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ്‌ ഡേവിഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ അറസ്റ്റുചെയ്‌തത്.