dd

കൊച്ചി: ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് നബീലിനെ (സുബിൻ -22) നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 23ന് അർദ്ധരാത്രിക്കുശേഷം കലൂർ മണപ്പാട്ടി പറമ്പ് ഭാഗത്ത് യൂബർ കാത്തുനിന്ന ട്രാൻസ്ജെൻഡേഴ്സായ സാന്ദ്ര, അനുപമ, അനിരുധ്യ എന്നിവരെയാണ് ബൈക്കിലെത്തിയ പ്രതികൾ ആക്രമിച്ചത്. ദേഹോപദ്രവം ഏല്പിക്കുകയും 15,000 രൂപ അപഹരിക്കുകയും ചെയ്തു. സാന്ദ്രയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ കേസ് എടുത്തില്ലെന്ന് ആരോപിച്ച് സാന്ദ്രയുടെ സുഹൃത്ത് ആവണി സ്റ്റേഷന് സമീപമുള്ള അത്തിമരത്തിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഒന്നാം പ്രതി മിഥുൻ കൃഷ്ണയെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.