മലയിൻകീഴ്: വിളപ്പിൽശാല പടവൻകോട് മുസ്ലിം പള്ളിക്ക് സമീപത്ത് താമസിക്കുന്ന നൂർജഹാൻ (54), മകൻ ഷാനവാസ് (31) എന്നിവരെ നാലംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ ഷാനവാസിന്റെ പല്ല് തെറിച്ചുപോയി.
നൂർജഹാന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. സിനിമ സംവിധായകൻ പ്രിയദർശന്റെ മാനേജരായ ഷാനവാസ് കുളു മണാലിയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് എത്തിയത്.
ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. വിളപ്പിൽശാല പൊലീസ് അന്വഷണം ആരംഭിച്ചു.