നാഗർകോവിൽ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 13 ടൺ റേഷൻ അരി കളിയിക്കാവിളയിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. ഇന്നലെ രാത്രി കളിയിക്കാവിള ചെക്ക്പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ അരിയും വാഹനവും നാഗർകോവിൽ ഫുഡ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി.