dd

വെഞ്ഞാറമൂട് : കല്ലറ കതിരുവിളയിൽ പതിമൂന്നുകാരനെ മൃഗീയമായി ദേഹോപദ്രവമേൽപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കല്ലറ കതിരുവിള ബാലു ഭവനിൽ ബെെജു(38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 4 ന് ഉച്ചക്ക് ബെെജു മദ്യപിച്ചുവന്ന് കുട്ടിയെ ദേഹോപദ്രവമേൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാതായി. മാതാവ് ദമയന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കല്ലറ പ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സി.ഐ.വി.കെ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ. ശ്രീകുമാർ, എസ്.സി.പി.ഒ പ്രീതി , സി.പി.ഒ അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.