
കൊല്ലം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ പോക്കറ്റടിച്ചയാളെ പൊലീസ് പിടികൂടി. പൂയപ്പള്ളി ഇളമാട് വള്ളിക്കാലയിൽ റോയി എബ്രഹാം(44) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് പത്തനാപുരം ട്രാൻ.ബസ് സ്റ്റാൻഡിൽ പോക്കറ്റടിയ്ക്കിടെ യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പത്തനാപുരം പൊലീസെത്തി നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് നിരവധി പഴ്സുകളും പോക്കറ്റടിച്ച പണവും കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പോക്കറ്റടി , കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പത്തനാപുരം പൊലീസ് പറഞ്ഞു.