കോട്ടയ്ക്കൽ: വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച വാഹനവുമായി രണ്ടുപേർ അറസ്റ്റിൽ.തിരൂർ കൂട്ടായി കോയസാന്റകത്ത് മുഹമ്മദ് റാഫി (28), മുല്ലപ്പള്ളി ഷൗക്കത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ വച്ചെത്തിയ മോട്ടോർ ബൈക്ക് കൈകാണിച്ച് നിറുത്തുകയായിരുന്നു.മൊബൈൽ ആപ്പിലെ വാഹന ഉടമയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തന്റെ വാഹനം തലശ്ശേരിയിൽ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ദ്ധപരിശോധന നടത്തിയപ്പോൾ വാഹനത്തിന്റെ യഥാർത്ഥ ഉടമയെക്കുറിച്ചുള്ള വിവരം കിട്ടി. താനൂർ വെള്ളിയാമ്പുറം സ്വദേശിയായ ഇദ്ദേഹത്തിന്റെ മോട്ടോർ ബൈക്ക് കോട്ടക്കൽ അമ്പലവട്ടത്തു വച്ച് മൂന്നാഴ്ച മുമ്പ് മോഷണം പോയിരുന്നു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. തുടർന്ന് ബൈക്ക് സഹിതം പ്രതികളെ കോട്ടയ്ക്കൽ പൊലീസിന് കൈമാറി.
എം. വി. ഐ. ബി.. ജയപ്രകാശ്, എ. എം. വി. ഐ ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.