rajan

തിരുവനന്തപുരം: അയൽവാസിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തുമ്പ പൊലീസ് പിടികൂടി. പൗണ്ടുകടവ് വലിയവേളി യൂണിറ്റ് 17 തൈവിളാകത്ത് ഹൗസിൽ രാജൻകുട്ടി എന്ന രാജൻ നെറ്റോയെയാണ് (44) അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം സൗത്ത് തുമ്പ ജംഗ്ഷന് സമീപത്തുവച്ച് രാത്രി എട്ടോടെ ഇയാൾ മത്സ്യതൊഴിലാളിയായ അജിയെ ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ തുമ്പ എസ്.എച്ച്.ഒ അജേഷ്, എസ്.ഐമാരായ കുമാരൻ നായർ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പിടികൂടിയത്. ഇയാൾക്കെതിരെ തുമ്പ പൊലീസ് സ്റ്റേഷനിൽ അഞ്ച്‌ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.