കാസർകോട് ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ എ. അജയ്, ഭാര്യ ജി. ശാന്തകുമാരി, മകൻ തോമസ് എന്നിവരെയാണ് സകലേഷ്പുരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയ പൊലീസ് കള്ളനോട്ടടിക്കുന്ന സാമഗ്രികളും കണ്ടെടുത്തു.
2000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 1.52 ലക്ഷം രൂപയുടെ യഥാർത്ഥ നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദമ്പതികളും മകനും സക്ലേഷ്പുരത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം നൽകിയത് കള്ളനോട്ടാണ്. സംശയം തോന്നിയ ഹോട്ടലുടമ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.പൊലീസ് സംഘമെത്തി കുടുംബത്തെ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.