നാഗർകോവിൽ: പണം പലിശയ്ക്കു കൊടുക്കുന്ന മദ്ധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി. നാഗർകോവിൽ, കീഴ്സരക്കൽവിള സ്വദേശി സുകുമാരൻ (58) ആണ് കൊല്ലപ്പെട്ടത്. സുകുമാരൻ കീഴ്സരക്കൽവിളയിൽ വാടക വീട്ടിലായിരുന്നു താമസം. അടുത്തുള്ളവർക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വീടിന്റെ അടുത്തുള്ള യുവാവ് സുകുമാരന്റെ കൈയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങാൻ ചെന്നപ്പോൾ, വീടിന്റെ വാതിൽ തുറന്ന് കിടന്നിരുന്നു. അകത്തുചെന്ന് നോക്കിയപ്പോൾ സുകുമാരനെ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടു. സുകുമാരന്റെ കഴുത്തിൽ കിടന്ന 10 പവന്റെ മാലയും, വീട്ടിൽ ഉണ്ടായിരുന്ന ബൈക്കും മോഷണം പോയിരുന്നു. നാഗർകോവിൽ ഡി.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിൽ രണ്ട് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു.