പേരൂർക്കട: കടംവാങ്ങിയ തുക തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് മലമുകൾ കുറ്റിയാമ്മൂട് ദാസ് ഭവനിൽ ഉണ്ണിയാണ് (33) പിടിയിലായത്. നെട്ടയം ആശ്രമം റോഡ് ഒഴുകുപാറ മേലേവിള വീട്ടിൽ ചന്ദ്രനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നവംബർ 6നാണ് സംഭവം. പ്രതിക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ മറ്റൊരു കൊലപാതകക്കേസ് നിലവിലുണ്ട്. വട്ടിയൂർക്കാവ് സി.ഐ എ.എസ്. ശാന്തകുമാർ, എസ്.ഐമാരായ യേശുദാസ്, ജയപ്രകാശ്, അഭിലാഷ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജേഷ്, എസ്.സി.പി.ഒ ശ്രീകാന്ത് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.