mahindra

കൊച്ചി: കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ടും വിപണിയിൽ തരംഗമുണ്ടാക്കിയും കടന്നുവന്ന മഹീന്ദ്രയുടെ പുത്തൻ താറിന് ആവേശക്കുതിപ്പേകി മെഗാ ഡെലിവറി മേളം. ഇതിനകം 20,000ലേറെ ബുക്കിംഗ് ലഭിച്ച താറിന്റെ ആദ്യ 500 യൂണിറ്റുകളുടെ ഡെലിവറി കഴിഞ്ഞ രണ്ടുദിനങ്ങളിലായി നടന്നു.

ആദ്യ യൂണിറ്റ് ലേലത്തിൽ പോയത് 1.11 കോടി രൂപയ്ക്കാണ്. മിൻഡ കോർപ്പറേഷൻ സി.ഇ.ഒ ആകാശ് മിൻഡയാണ് പുത്തൻ താറിന്റെ ആദ്യ മോഡൽ സ്വന്തമാക്കിയത്. ലേലത്തിൽ ലഭിച്ചതിന്റെ ഇരട്ടിത്തുക കമ്പനി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യും.

9.80 ലക്ഷം രൂപ മുതലാണ് ഓഫ്-റോഡുകളുടെ സൂപ്പർതാരമായ ഈ എസ്.യു.വിക്ക് വില. പ്രതിമാസം 2,000 യൂണിറ്റുകളുടെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ജനുവരിയോടെ ഇത് 3,000 ആയി ഉയർ‌ത്തും.