കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ പുതിയ അപാച്ചേ ആർ.ടി.ആർ 200 4വി സ്‌പോർട്സ് ബൈക്ക് വിപണിയിലെത്തി. ശ്രേണിയിൽ തന്നെ ആദ്യമായി ഒട്ടനവധി സൂപ്പർ ഫീച്ചറുകളുമായാണ് വരവ്.
ഡ്യുവൽ-ചാനൽ എ.ബി.എസോട് കൂടിയ ബൈക്ക് മാറ്റ് ബ്ളൂ, ഗ്ളോസ് ബ്ളാക്ക്, പേൾ വൈറ്റ് നിറങ്ങളിൽ ലഭിക്കും. 1.31 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. സ്‌പോർട്ട്, അർബൻ, റെയിൻ എന്നീ റൈഡിംഗ് മോഡുകൾ ഈ സുന്ദരൻ ബൈക്കിന്റെ ഹാൻഡിൽബാറിൽ കാണാം. റൈഡിംഗ് കൂടുതൽ ആസ്വാദ്യമാക്കാൻ ഈ മോഡുകൾ സഹായിക്കും. ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ബ്രേക്ക്, ക്ളച്ച് എന്നിവയും ആകർഷണങ്ങളാണ്.