കൊച്ചി: ബി.എം.ഡബ്ല്യുവിന്റെ ചെറു ആഡംബര കാർ ബ്രാൻഡായ മിനി, ലിമിറ്റഡ് എഡിഷൻ മിനി ജോൺ കൂപ്പർ വർക്ക്‌സ് ജിപി ഇന്ത്യയിലെത്തിച്ചു. വെറും 15 യൂണിറ്റുകളാണ് ഈ പ്രത്യേക പതിപ്പിനുള്ളത്. ബുക്കിംഗ് തുടങ്ങി.
മോട്ടോർ സ്‌പോർട്ട് പാഷനോടെ, റേസ്ട്രാക്ക് ഭാവം നൽകിയാണ് മിനി ജോൺ കൂപ്പറിന്റെ ലിമിറ്റഡ് എഡിഷൻ ഒരുക്കിയിരിക്കുന്നത്. റേസിംഗ് ഗ്രേ മെറ്റാലിക് നിറഭേദമാണ് പുറംമോടിയിലുള്ളത്. സിൽവർ മെറ്റാലിക് റൂഫ്, മിറർ ക്യാപ്പുകൾ, ഡ്യുവൽ-ടോൺ അലോയ്, ജിപി ബാഡ്‌ജോട് കൂടിയ വീൽ ഹബ് ക്യാപ്പ്, ജോൺ കൂപ്പർ വർക്ക്‌സ് റിയർ സ്‌പോയിലർ എന്നിവ കാറിന് മികച്ച അഴക് സമ്മാനിക്കുന്നുണ്ട്.
റേസിംഗ് ഭാവം നിറഞ്ഞതാണ് അകത്തളവും. ഉന്നതനിലവാരമുള്ള ലെതർ ഉൾപ്പെടെ, ആഡംബര ടച്ച് ഉള്ളിൽ ഉടനീളം കാണാം. 231 എച്ച് കരുത്തും 320 എൻ.എം. ടോർക്കുമുള്ളതാണ് 1998 സി.സി എൻജിൻ. വില 46.90 ലക്ഷം.