ss

കോട്ടയം:അഖിലേന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ - ജി.ഡി.എസ്. (എൻ.എഫ്.പി. ഇ.) സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എസ്. സാബു (62) കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിര്യാതനായി. തപാൽ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാരുടെ സംഘടനയുടെ സ്ഥാപക സംസ്ഥാന പ്രസിഡന്റും തുടർന്ന് സംസ്ഥാന സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. 2018 ലെ 16 ദിവസം നീണ്ടുനിന്ന പണിമുടക്കിന് കേരളത്തിൽ നേതൃത്വം നൽകി.

ഭാര്യ വാസന്തി. മക്കൾ സന്ദീപ് (മംഗളം ), സുജിത് (ടെക്നോപാർക്ക്).