നാഗർകോവിൽ: ശുചീന്ദ്രത്ത് 14 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബിൻ (22) ആണ് അറസ്റ്റിലായത്. സുബിൻ വീടിനടുത്തുള്ള 14കാരിയെ രക്ഷാകർത്താക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പീഡിപ്പിച്ചതായി പറയുന്നു. അമ്മ വന്നപ്പോൾ കുട്ടി സംഭവത്തെക്കുറിച്ച് പറയുകയും കന്യാകുമാരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.