local-body-election-resul

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് നിരീക്ഷകരെ മാറ്റി നിയമിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പേര്, പദവി, ജില്ല ക്രമത്തിൽ: എസ്. ചിത്ര- ഡയറക്ടർ കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ - തിരുവനന്തപുരം, സഞ്ജയൻ കുമാർ - ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സതേൺ സർക്കിൾ - കൊല്ലം, എസ്.കെ. ജെറോമിക് ജോർജ് - ഡയറക്ടർ സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് - ആലപ്പുഴ, വി. രതീശൻ - എക്സി. ഓഫീസർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം -തൃശൂർ, ജെ. ദേവപ്രസാദ് - ഡി.സി.എഫ് (ഐ ആൻഡ് ഇ, കോഴിക്കോട്) - കണ്ണൂർ. നരസിംഹുഗരി ടി.എൽ. റെഡ്ഡി - രജിസ്ട്രാർ ഒഫ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് - കാസർകോട്,

കെ.ആർ. അനൂപ് - കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ- കോട്ടയം, പത്തനംതിട്ട.