ss

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​യ​ക്കു​മ​രു​ന്ന് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​മൂ​ന്ന് ​യു​വാ​ക്ക​ളെ​ ​എ​ക്സൈ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ആ​ന്റി​ ​നാ​ർ​ക്കോ​ട്ടി​ക്‌​സ് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​പി​ടി​കൂ​ടി.​ 2.33​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ബൈ​ക്കി​ൽ​ ​സ​ഞ്ച​രി​ക്ക​വേ​യാ​ണ് ​കാ​ട്ടാ​ക്ക​ട​ ​ചെ​റു​പാ​റ​ ​സ്വ​ദേ​ശി​ ​അ​പ്പു​ ​എ​ന്ന​ ​ജി​ജി​ൻ,​ ​ക​രി​പ്പൂ​ര് ​സ്വ​ദേ​ശി​ ​മാ​ധ​വ് ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രെ​ ​തി​രു​മ​ല​ ​മ​ങ്കാ​ട്ടു​ക​ട​വ് ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തു​വ​ച്ച് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​ർ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ബൈ​ക്കും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ആ​ൾ​സെ​യി​ന്റ്സ് ​മേ​ഖ​ല​യി​ൽ​ ​ക​ഞ്ചാ​വും​ ​ല​ഹ​രി​വ​സ്‌​തു​ക്ക​ളും​ ​വി​ല്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​കൊ​ച്ചു​വേ​ളി​ ​സ്വ​ദേ​ശി​ ​ജി​ക്കു​വി​നെ​ ​ഒ​ന്ന​ര​ക്കി​ലോ​ ​ക​ഞ്ചാ​വു​മാ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ൾ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ബൈ​ക്കും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ ​അ​നി​കു​മാ​ർ,​ ​എ​ക്സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ആ​ർ.​മു​കേ​ഷ് ​കു​മാ​ർ,​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​ധു​സൂ​ദ​ന​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.