കാഞ്ഞങ്ങാട്: നഗരത്തോട് ചേർന്ന് കിടക്കുന്ന രണ്ടു ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ മോഷണം പോയി. അലാമിപള്ളി കാരാട്ടുവയലിലെ വെങ്കിട്ടരമണദേവസ്ഥാനത്തും തൊട്ടടുത്ത പന്നിക്കുളത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളാണ് കവർന്നത്. വെങ്കിട്ടരമണദേവസ്ഥാനത്തിലെ പ്രധാന വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം തകർന്ന് പത്തായിരത്തോളം രൂപയാണ് മോഷ്ടിച്ചത്.
ഇതിന്റെ 200മീറ്റർ അകലെയുള്ള പന്നിക്കുളത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരത്തിൽ അയ്യായിരത്താളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. എസ്.ഐമാരായ സി. ബാലകൃഷ്ണൻ, വി. മാധവൻ എന്നിവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.