നാഗർകോവിൽ: നാഗർകോവിലിലെ ഇറച്ചുകുളത്തിൽ റോഡിനരികിലെ ഓടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. നാഗർകോവിൽ ഇറച്ചിക്കുളം പെരിയകുളം ഓടയിലാണ് കഴിഞ്ഞദിവസം ഉച്ചക്ക് ശേഷം 2 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഓടയിൽ കുട്ടിയുടെ മൃദദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ ഭൂതപ്പാണ്ടി പോലീസിൽ വിവരം നൽകി. സംഭവസ്ഥലത്തെത്തി പൊലീസ് ഇൻക്വസ്റ്റിനായി ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചു. അടുത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി ബാഗുമായി വരുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.