
കൊച്ചി: 20-ാം പിറന്നാൾ നിറവിലെത്തിയ ഹോണ്ട ആക്ടീവയുടെ 6ജി പതിപ്പ് വിപണിയിലെത്തി. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന സ്‌കൂട്ടറെന്ന വിശേഷണം കുത്തകയാക്കിയ ആക്‌ടീവയ്ക്ക് ഉപഭോക്താക്കൾ രണ്ടുകോടിയിലേറെയാണ്.
വാർഷികാഘോഷത്തിന്റെ പ്രത്യേക ചിത്രവും ഗോൾഡൻ ലോഗോയുമൊക്കെ അണിഞ്ഞാണ് ആക്‌ടീവ 6ജി എത്തുന്നത്. ബി.എസ്-6 എൻജിനും 26 പേറ്റന്റ് ആപ്ളിക്കേഷനുകളും ഉൾപ്പെടെ മികവുകളും അനവധി.
വില നിലവാരം
₹68,816 - സ്‌റ്റാർഡേർഡ്
₹68,316 - ഡീലക്‌സ്
(എക്‌സ്‌ഷോറൂം വില)