മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചു. 1, 2 വാർഡുകളിലെ ബാനറുകളും പോസ്റ്ററുകളുമാണ് കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ബി.ജി.പി മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം രാംദാസ് പന്തപ്ലാവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷനായി. മേഖല ജനറൽ സെക്രട്ടറിമാരായ സി. മണിക്കുട്ടൻ, വിപിൻ കുമാർ, രാജേഷ് ഉണ്ണിച്ചേത്ത്, ശ്രീകല, ശശി എന്നിവർ സംസാരിച്ചു.