ചെറുതോണി: ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കട്ടപ്പനയിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹസമരം ആരംഭിച്ച ഡീൻ കുര്യാക്കോസ് എം.പിക്കും ജില്ലയിലെ 10 കേന്ദ്രങ്ങളിൽ സത്യാഗ്രഹസമരം നടത്തുന്ന കേരള വ്യാപാര വ്യവസായ ഏകോപനസമിതി ജില്ലാ കമ്മറ്റിക്കും കേരളാകോൺഗ്രസ് (എം) ജോസഫ് റിലേ സത്യാഗ്രഹസമര സംഘാടകസമിതിയംഗവും കർഷകയൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വർഗീസ് വെട്ടിയാങ്കൽ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാലുമേൽ എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. സത്യാഗ്രഹസമര പന്തലുകളിലെത്തി അതതുപ്രദേശങ്ങളിലുള്ള കർഷകയൂണിയൻ ജില്ലാ നേതാക്കൾ അഭിവാദ്യം അർപ്പിക്കുമെന്നും അവർ അറിയിച്ചു.