ചെറുതോണി: നവംബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന കേരള കോൺഗ്രസ് (എം) മണ്ഡലം കൺവെൻഷൻ മാറ്റിവെച്ചതായി മണ്ഡലം പ്രസിഡന്റ് ബെന്നി തടത്തിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 144 പ്രാഖ്യാപിച്ചിട്ടുള്ളത് 15 ദിവസം കൂടി നീട്ടി കളക്ടർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് കൺവെൻഷൻ മാറ്റിയത്. എന്നാൽ അന്നേ ദിവസം മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും.