joseph
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പി. ജെ. ജോസഫ് എം. എൽ. എ. നിർവ്വഹിക്കുന്നു

മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ, ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ പള്ളിക്കുന്നേൽ, കോതമംഗലം ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റി അറയ്ക്കത്തോട്ടം, മുൻസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസഫ്, മുതലക്കോടം സെന്റ് ജോർജ്ജ് പള്ളി വികാരി റവ. ഫാ. ജോർജ്ജ് താനത്തുപറമ്പിൽ, പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ഉല്ലാസ് ആർ. മുല്ലമല, മെഡിക്കൽ സൂപ്രണ്ട് ഡോ. ഇ.വി. ജോർജ്ജ്, മുൻസിപ്പൽ കൗൺസിലർ ഷേർലി ജയപ്രകാശ്, അഡ്വ. സി.കെ. ജാഫർ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, അഡ്വൈസറി ബോർഡ് മെമ്പർ അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയൻ ജയിംസ് എന്നിവർ സംസാരിച്ചു.