ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, മന്നാത്തറ, പെരുംതൊട്ടി, കടക്കയം, കനകക്കുന്ന്, ദൈവംമേട്, മേലേ ചിന്നാർവാർഡുകളിൽ നിന്ന് കോൺഗ്രസിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലും മറ്റ് പാർട്ടികളിലും പ്രവർത്തിച്ചു കൊണ്ടിരുന്ന നൂറോളം പേർ കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിൽ ചേർന്നു. ബേബി കാഞ്ഞിരത്താം കുന്നേൽ, ജെറിൻകുഴിക്കാട്ട്, ജോസ് ചെറുകരക്കുന്നേൽ, ഷോബിൻ വാഴയ്ക്കൽ, ജിൻസ് പുത്തൻപുരയ്ക്കൽ, രാജേഷ് പുതുപറമ്പിൽ, ബാബു മാംമ്പള്ളി, ശശിധരൻ വെട്ടിക്കൽ, രാമചന്ദ്രൻ കൊരട്ടിയിൽ, അപ്പച്ചൻ കുഴിപ്പിൽ, ജോസ് എം ബ്രയിൽ, സുബാഷ് പ്ലാപ റമ്പിൽ, റോയി കുന്നുംപുറം, ജെൽ ബിൻ കടുകത്തലയ്ക്കൽ, ബിജു പുത്തേട്ട്, തോമസ് വർഗീസ്, ജോണി ചക്കുംമൂട്ടിൽ, സജീഷ് ചെറുകരയിൽ, ബെന്നി കുമ്പിളുവേലിൽ, ജോമോൻ പുത്തേട്ട്, ചന്ദ്രൻ കാരയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് ജോസ് വിഭാഗത്തിൽ ചേർന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവരെ തോപ്രാംകുടിയിൽ കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രിസിഡന്റ് റോണിയോ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാത്തമല, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിൽ, കെ.ടി.യു.സി ജില്ലാ പ്രിസിഡന്റ് ജോർജ് അമ്പഴം, പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ ടി.പി. മൽക്ക, സിബിച്ചൻ കാരക്കാട്ട് സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ജോസഫ് സേവ്യർ, ജെയിംസ് മ്ലാക്കുഴി, ജില്ലാ കമ്മറ്റി മെമ്പർമാരായ ജോയിക്കുട്ടി വരിക്കമാക്കൽ, സജി പുന്നോലിക്കുന്നേൽ, ജോണി തോട്ടുചാലിൽ, ജോണി ചെമ്പുകട, ജോജി കുമ്പിളുവേലിൽ, അപ്പച്ചൻ വരിക്കമാക്കൽ, കുട്ടിയച്ചൻ കപ്പലുമാക്കൽ തുടങ്ങിയവർ സംസാരിച്ചു.