തൊടുപുഴ/ കട്ടപ്പന: സ്വർണ്ണ കള്ളകടത്ത് കേസിൽ ഉത്തരവാദിയായ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെച്ച് കേരള ജനതയുടെ മാനം രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം നടത്തി. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ 40 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. ഗാന്ധി സ്‌ക്വയറിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ പി.പി. സാനു. ബിനു ജെ. കൈമൾ, പി.ആർ. വിനോദ്, ഗീതാകുമാരി, ശശി ചാലക്കൽ, അഡ്വ. അമ്പിളി, ടി.എച്ച് കൃഷ്ണകുമാർ, അഡ്വ. ശ്രീവിദ്യ, എൻ. വേണുഗോപാൽ, എൻ.കെ. അബു, വിഷ്ണു പുതിയേടത്ത്, സി.സി. കൃഷ്ണൻ, പി. പ്രബീഷ്, അഡ്വ. എസ്. വിനയരാജ്, ശ്രീവിദ്യ, അനൂപ് പാങ്കാവിൽ, ഗിരീഷ് വെള്ളിയാമറ്റം എന്നിവർ സംസാരിച്ചു.

ബി.ജെ.പി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് വി.ആർ. അളകരാജ ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമളിയിൽ നടന്ന സമരം ജില്ലാ സെൽ കോ-ഓഡീനേറ്റർ എ.വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം ടൗണിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ സമരം ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു.