ചെറുതോണി: ആതുര ശുശ്രൂഷാ രംഗത്ത് സേവന പാതയിൽ 10 വർഷം പൂർത്തിയാക്കിയ തങ്കമണി സഹകരണ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നവീകരിച്ച ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി ഡയാലിസിസ് യൂണിറ്റ് നാടിനായി സമർപ്പിക്കും. വിപുലീകരിച്ച എമർജൻസി വിഭാഗം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ആഫീസർ, എൻആർഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ. സോദരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് കെ.ജെ. ഷൈൻ സ്വാഗതം പറയും.