hitec

ഇടുക്കി : എൽ. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നാലരവർഷം കൊണ്ട് ഇടുക്കി ജില്ലയിൽ നടപ്പാക്കിയ വികസന നേട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ 'ഇടുക്കി @ ഹൈടെക്' കൈപ്പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനം മന്ത്രി എം.എം.മണി നിർവ്വഹിച്ചു. കഴിഞ്ഞ നാലരവർഷം കൊണ്ട് ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ കൈപ്പുസ്തകമാണ് ഇടുക്കി @ ഹൈടെക്ക്. സർക്കാരിന്റെ നാലു മിഷനുകളുടെയും പ്രധാന വകുപ്പുകളുടെയും ജില്ലയിലെ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ മലയാള ദിന സന്ദേശം നല്കി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ,മുൻ എം എൽ എ കെ.കെ.ജയചന്ദ്രൻ , കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സുലോചന വി. ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുരേഷ് പി.എസ്, കെ.എം. ജലാലുദ്ദീൻ, പ്രഭ തങ്കച്ചൻ, അമ്മിണി ജോസ്, ജൈവഗ്രാം സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എം വി ബേബി, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.