തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയെ അനുസ്മരിച്ചു. കെ.ജി. ശശി അദ്ധ്യക്ഷത വഹിച്ചു. വയലാർ കവിതകളിലെ മാനവീകത എന്ന വിഷയത്തിൽ വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.
രജിസ്ട്രേഷൻ ഓൺലൈനിൽ
തൊടുപുഴ: രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ മുതലായ കാര്യങ്ങൾക്കായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികളുടെ തിരക്ക് ക്രമാതീതമായ സാഹചര്യത്തിൽ കൊവിഡ്- 19 പ്രോട്ടോകോൾ പാലിക്കാൻ സാധിക്കാതെ വരുന്നതിനാൽ രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ മാത്രം നടത്തേണ്ടതും സർട്ടിഫിക്കറ്റ് വേരിഫിക്കേഷനായി 2021 ജനുവരി ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവിൽ ഓഫീസിൽ നേരിട്ട് ഹാജരായാൽ മതിയെന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.
ജാഗ്രതാദിനം ആചരിച്ചു
കരിങ്കുന്നം: ഇടുക്കി നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കരിങ്കുന്നം കോസ്മോ പോളിറ്റൻ ലൈബ്രറിയിൽ ജാഗ്രതാ ദിനം ആചരിച്ചു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ- ഓർഡിനേറ്റർ കെ. ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
ജി.സി.ഐ പ്രവേശനം
തൊടുപുഴ: പോത്താനിക്കാട് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ളോമ ഇൻ സെക്രട്ടേറിയൽ പ്രാക്‌റ്റീസ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാ തിയതി ആറ് വരെ നീട്ടി. എസ്.എസ്.എൽ.സി, പ്ളസ്ടു, വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0485- 2564709.
താത്കാലിക നിയമനം
തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ്-1, ഇൻഫർമേഷൻ ടെക്നോളജി -2 , മെക്കാനിക്കൽ എൻജിനിയറിംഗ് -1 എന്നി വിഭാഗങ്ങളിൽ ഒഴിവുള്ള ലക്‌ചറർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ളാസ് ബി.ടെക് ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർ gpcpurapuzha.ac.in എന്ന വെബ്സൈറ്റിൽ നവംബർ മൂന്നിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9846260238.