ഇടുക്കി : സാഹിത്യ കൂട്ടായ്മയായ മലയാള കാവ്യ സാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'അമ്മ മലയാളം നന്മ മലയാളം'കേരളപ്പിറവി ദിനത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ചു.
പ്രസിഡന്റ് സുമ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. .മലയാള കാവ്യ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാലതി അമ്മ, ഇന്ദിര രവീന്ദ്രൻ, തുളസി ജയപ്രകാശ്, സുമ ഗോപിനാഥ്, വി കെ സുധാകരൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.മേഖലാ പ്രസിഡന്റ് വി കെ സുധാകരൻ കേരളപ്പിറവി ദിന സന്ദേശം നൽകി.ജില്ലാ സെക്രട്ടറി തുളസി ജയപ്രകാശ് സ്വാഗതം പറഞ്ഞു.