relay
ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം ചെറുതോണിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 70ാം ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അരുൺ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: സമസ്തമേഖലകളിലും ജനദ്രോഹനടപടികളുമായി മുന്നോട്ടുനീങ്ങുന്ന ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങൾ ഉണർന്നുപ്രവർത്തിക്കണമെന്ന് യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അരുൺ അഭ്യർത്ഥിച്ചു.
ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) റിലേ സത്യാഗ്രഹത്തിലെ 70ാം ദിവസം യൂത്ത്ഫ്രണ്ട് ഇടുക്കി നിയോജകമണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങൾ, കൊലപാതകങ്ങൾ, കള്ളക്കടത്ത്, കരിഞ്ചന്ത, സ്വജനപക്ഷപാതം, അഴിമതി എന്നിവയാണ് ഇടതുമുന്നണി ഭരണത്തിന്റെ നേട്ടങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രതീക്ഷ നൽകി അധികാരത്തിലെത്തിയ സംസ്ഥാന സർക്കാർ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവരെയും വന്യജീവികളുടെ ആക്രമണങ്ങളിൽ കൃഷിയും ജീവനും നഷ്ടപ്പെട്ടവരെയും സാധാരണ ജനങ്ങളെയും മറന്നു.
യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജോമറ്റ് ജോസഫ്, നിയോജകമണ്ഡലം സെക്രട്ടറി അനീഷ് കൊച്ചുപുരയ്ക്കൽ, നിഷാദ് വർഗീസ്, അനീഷ് കണിയാറോലിൽ എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഉദീഷ് ഫ്രാൻസിസ്, കെ.എസ്.സി. ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളിൽ, ജെയ്‌സൺ ചേന്നംകുളം, പാർട്ടി നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ, ടോമി തൈലംമനാൽ, കെ.കെ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.