നെടുങ്കണ്ടം : സാമുദായിക സംവരണം അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനെതിരെ ഡോ.പല്പുവിന്റെ ജൻമദിനമായ ഇന്നലെ അവകാശ സംരക്ഷണ ദിനമായി പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആചരിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അവകാശ സംരക്ഷണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ് തുടങ്ങിയവർ സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ എൻ.ജയൻ, പി.മധു, കെ.ബി സുരേഷ്, ബാബു സി.എം., സജി ചാലിൽ, ശാന്തമ്മ ബാബു, വനിതാസംഘം യൂത്ത്മൂവ്‌മെന്റ്, സൈബർസേന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു