കുമളി:വണ്ടിപ്പെരിയാറിന് സമീപം അറുപത്തിരണ്ടാംമൈലിൽ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളെ കാട്ടുപോത്ത് ആക്രമിച്ചു.
പശുമല എസ്റ്റേറ്റിൽ താമസിക്കുന്ന ചെല്ലത്തായിക്ക് (60) ഗുരുതരമായി പരിക്കേറ്റു.കാലിനും കൈയിക്കുമാണ് പരിക്ക്. വണ്ടിപ്പെരിയാർ ഹെൽത്ത് കെയറിൽ പ്രാഥമിക ചികിത്സ നൽകി തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.