ഉപ്പുതറ : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യജനാധിപത്യ മുന്നണി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വഞ്ചനാദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പി. നിക്സൺ,​ സാബു വേങ്ങവേലിൽ,​ കെ.പി കേശവൻ,​ ജേക്കബ് പനന്താനം,​ പി.എം വർക്കി പൊടിപാറ,​ മാത്യു കുറ്റിക്കാടൻ,​ ജേർജ്ജ് കൂറുപുറം,​ എം.ഔസേപ്പ്,​ ഇന്ദിരാ ശ്രീനി തുടങ്ങിയവർ പങ്കെടുത്തു. സിനി ജോസഫ് നന്ദി പറഞ്ഞു.