ഇടുക്കി : കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി 10 ലക്ഷം രൂപയും ചുറ്റുമതിൽ നിർമ്മിക്കുന്നതിനായി 76 ലക്ഷം രൂപയും അനുവദിച്ച തായി റോഷി അഗസ്റ്റ്യൻ എംഎൽഎ അറിയിച്ചു. വ്യാവസായിക പരിശീലനം വകുപ്പ് മുഖേനയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ ഭാഗം റൂഫിംഗ് ചെയ്തു സൗകര്യമൊരുക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2013ൽ ആരംഭിച്ച ഐ.ടി.ഐ കഞ്ഞിക്കുഴി നാലുകമ്പിയിൽ ഉണ്ടായിരുന്ന കെട്ടിടത്തിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.

രണ്ടേക്കറോളം സ്ഥലമാണ് ഐ.ടി.ഐക്ക് വിട്ടുലഭിച്ചിട്ടുള്ളത്. സിവിൽ ഡിപ്ലോമ, ഡി.ടി.പി.ഒ എന്നീ കോഴ്സുകളിലായി 88 വിദ്യാർത്ഥികളാണ് നിലവിൽ പഠനം നടത്തുന്നത്. വർക്ഷോപ്, ക്ലാസ്സ് റൂമുകൾ, സ്റ്റാഫ്രൂം ഓഫീസ് സൗകര്യങ്ങൾ ഉൾപ്പെടുന്നതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ നിർമ്മിക്കുക. കെട്ടിട സൗകര്യങ്ങൾ പൂർത്തിയാക്കി കൂടുതൽ മെക്കാനിക്കൽ കോഴ്സുകൾകൂടി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. പൊതുമരാമത് വകുപ്പ് മുഖേനയും എംഎൽഎ ഫണ്ട് വിനിയോഗിച്ചുള്ള നിർമ്മാണം ഇടുക്കി ബ്ലേക്ക് പഞ്ചായത്ത് മുഖേനയും നിർമ്മാണ പ്രവർത്തനത്തിനായി തുടർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.