ഇടുക്കി: എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗൺസിലിംഗ് സൈക്കോളജി, മൊബൈൽ ജേണലിസം, എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, സംഗീതഭൂഷണം, മാർഷ്യൽ ആർട്സ്, പഞ്ചകർമ അസിസ്റ്റൻസ്, ലൈഫ് എൻജിനീയറിങ്, ലൈറ്റിംഗ് ഡിസൈൻ, ബാൻഡ് ഓർക്കസ്ട്ര, അറബി, ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്., ഡിടിപി വേഡ് പ്രോസസിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവുമാണ് പഠന കാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in/www.src.kerala.
നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള കോഴ്സുകളുടെ ലിസ്റ്റ് www.srccc.in വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്സുകൾക്ക് എസ്ആർ.സി എൻഎസ്.ഡിസി സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഫോൺ: 0471 2325101, 2326101, 8281114464