കുമളി: തേക്കടിയിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടത്തി വരുന്ന പരിപാടികൾ പ്രമോട്ട് ചെയ്തതിന്റെ ഭാഗമായി ലഭിക്കേണ്ട തുക ലഭിച്ചില്ല, ഗൃഹനാഥൻ കുടുംബസമേതം അനിശ്ചിതകാല സമരം ആരംഭിച്ചു. .കിണറ്റുകരയിൽ സജിമോൻ സലിം ഭാര്യ യ്ക്കും പതിനാലും പതിനേഴും വയസുള്ള മക്കളുമായി വനം വകുപ്പിന്റെ തേക്കടിയിലേക്കുള്ള കവാടത്തിന് മുമ്പിൽ സമരം ആരംഭിച്ചത്.പരിപാടികൾ ക്രമീകരിച്ചതിന്റെ കമ്മീഷൻ തുകയായ 83500 രൂപയാണ് സജിമോന് ലഭിക്കേണ്ടത് എന്ന് പറയുന്നു.ഇത്തരത്തിൽ കമ്മീഷൻ ലഭിക്കേണ്ട 147 പേരിൽ 14 6 പേർക്കും തുക നൽകിയ വനം വകുപ്പ്. സജീമോന് മാത്രം തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. തുക ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് സജിമോൻ പറഞ്ഞു.പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ നടത്തി വരുന്ന അഴിമതിക്കെതിരെ സജിമോൻ പരാതി നൽകിയിരുന്നു.ഇതിന്റെ വ്യക്തി വൈരാഗ്യമാണ് തുക നൽകാൻ തെയ്യാറാവാത്തതെന്ന് സജിമോൻ പറഞ്ഞു.