ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാസ് അറസ്റ്റിൽ. ചേലച്ചുവട് മരുതുപാറത്തണ്ട് തെക്കേക്കുന്നേൽ ടി.എസ് ദേവനെ (18) യാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഒരു മാസം മുമ്പ് വീട്ടുകാരറിയാതെ രാത്രിയിൽ വീട്ടിൽ നിന്നുംവിളിച്ചിറക്കി ബൈക്കിൽ യുവാവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നേരം വെളുക്കുന്നതിന് മുമ്പ് യുവാവ് പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിച്ചു. സംഭവം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞശനിയാഴ്ച രാത്രിയിൽ വീട്ടുകാരറിയാതെ വീണ്ടും ഇയാൾ പെൺകുട്ടിയെകൂട്ടിക്കൊണ്ട് പോയെങ്കിലും തിരികെ എത്തിച്ചില്ല. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നല്കി. തുടർന്ന് പൊലീസ് മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് കണ്ടെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് ഇവർ ബൈക്കിൽ കടന്നുകളഞ്ഞുവെങ്കിലും പിന്നാലെയെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാരനായ യുവാവ് ഇപ്പോൾ മേസ്തിരിപ്പണി ചെയ്യുകയാണ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.