കുമളി: തമിഴ്നാട് അതിർത്തി മേഖലയായ കുമളിയിൽ കൊവിഡ് വ്യാപനംരൂക്ഷമാകുന്നു. ഒറ്റ ദിവസം 21 പേർക്കാണ് രോഗം ഉണ്ടായത്.സമ്പർക്ക രോഗികളുടെയും ഉറവിടംഅറിയാത്തവരുടെയും എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.. തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടങ്ങളിൽ എത്തുന്ന തൊഴിലാളികളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരികയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തൊഴിലാളികൾ കടന്നു വരുന്നത്.തൊഴിലാളികളുമായി എത്തുന്ന ജീപ്പിൽ പരിധിയിലും ഇരട്ടിയോളം ആളെ കുത്തിനിറക്കുന്നത് പതിവാണ്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ കടന്നുകയറ്റം കുമളിയിലും സമീപ പ്രദേശങ്ങളിലും ഇനിയും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത.