പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ സാമുദായിക സംവരണപ്രതിജ്ഞ എടുത്തു.പീരുമേട് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് സി.എ ഗോപിവൈദ്യർ ചെമ്പൻകുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി .ബിനു സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.യൂണിയൻ കൗൺസിലർമാരായ. പി.വി.സന്തോഷ്, പി.എസ് ചന്ദ്രൻ ,പി.കെ ബിജു ,പി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.