കരിമണ്ണൂർ: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് വീണ് യുവാവിന് ഗുരുതര പരിക്ക്. കരിമണ്ണൂർ പുന്നത്തോട്ടത്തിൽ ചെറിയാന്റെ മകൻ ജിന്റോ (32)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തിന്റെ
പുറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ കുറുമ്പാലമറ്റത്ത് വെച്ചായിരുന്നു അപകടം. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ജിന്റോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.